Search This Blog

Apr 5, 2026

Yesterday My House shook

 A terrifying wake-up call today. I was sitting at my laptop working when a massive blast shook my entire house. For a few minutes, I had no idea what happened—until the news broke. Two lives were lost and two others were injured just down the road because of explosives stored in a rented house for Vishu.

It’s time we stop treating these "celebrations" so lightly. Storing explosives in residential areas is a disaster waiting to happen.

  • Accountability: The Panchayat and local police must strictly monitor and force these activities into remote, uninhabited areas.

  • The Future: It’s time to consider a ban on traditional fireworks. With so many eco-friendly, electronic alternatives available today, we shouldn't have to risk our lives for a few minutes of light.

Safety should come before tradition. Stay safe, everyone.


Senior Citizens Law essential

 


വയോധികയുടെ വസ്തു കൈയേറി റോഡ് നിർമ്മാണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Vidyasagar | Updated: Tuesday, December 13, 2022, 1:07 [IST]


കോഴിക്കോട് : നിർദ്ധനയും രോഗിയുമായ വയോധികയുടെ പേരിലുള്ള

സ്ഥലം ചില രാഷ്ട്രീയക്കാർ മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വെട്ടി പിടിച്ച് റോഡ് നിർമ്മിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.


Translation  


Road construction encroaching on elderly woman's property:

Human Rights Commission files case By Vidyasagar Updated: Tuesday, December 13, 2022, 1:07 [IST]

Kozhikode: The Human Rights Commission has ordered an inquiry into the complaint that some politicians, led by a former panchayat member, are encroaching on the land in the name of a destitute and sick elderly woman and constructing a road. The order was issued by the Commission's judicial member K. Baijunath to the Kundamangalam Police Inspector. The report should be submitted within 15 days




See this report.

 

Human rights commission has taken up a case to investigate harassment of an old lady by some local politicians to evict her from her hut. 

Senior citizens need protection from harassment, forced evictions, attacks etc. They need to be provided facilities in public spaces too. Indian railways have brought out a reservation rule that ensures senior persons get the lower berths. 

Law is to be made to ensure that senior citizen cards are issued by an authority and if a senior citizen display the card and ask for the seats reserved for them in the buses it should be immediately available. 

Protection to senior citizens against physical attack in public spaces is essential. 

Public Security Law essential

 Government of India should enact a law to protect citizens in public spaces. 
The law should provide for heavy penalties for negligence that may cause physical harm to humans and animals. 
a) Anybody digging open wells or installing tube wells should ensure sufficient protection against accidental falling into the pit or any other accidents due to their actions. The penalities imposed should be deterrant in nature to prevent accidents. 
Recently a family was killed when their car fell in to a well. This sort of accidents happen regularly in India. Many tubewells that are left open led to small children falling into the pit. These negligence should be penalised heavily. It should be made the duty of a responsible citizen to report such open wells to the authorities including local police station through phone or email or other electronic means or directly filing complaint. The officer should immediately contact the owner of the premises and ensure that adequate protections are provided. A fine should be imposed on his negligence. If he does not comply with the instruction of the police or local government authority his penalty should be substantially increased.


https://tinyurl.com/3nut38rr


https://timesofindia.indiatimes.com/city/nashik/9-members-of-a-family-including-7-women-dead-as-car-falls-into-water-filled-well/articleshow/130012193.cms

Mar 11, 2017

Heaven and Hell

There is no heaven or hell that you will experience after death. Scientifically, our brain is what we are. It is similar to an electronic circuit. When it switches of it is no more. When people die they will be no more. The electronic circuit is dead. That is all.

Then why all these hype? The entire happenings and feelings that one experience in this world is created by his senses and recorded in the brain -his past and present and future. All relationships too exist only as long as brain exist. Those people who suffer brain diseases or damage do not even recognize their close ones.

Therefore it is clear that the concept of heaven and hell is in this earth. You should try to make this earth a heaven. How can you do it?

Heaven and hell
  • You find people with kind hearts, good feelings, smiling faces and behaviors. In hell you find cruel people, with unkind hearts, rude behavior and angry faces.
  • In heaven there is prosperity, enough food to eat, and good shelters. In hell you don't have enough food and good shelters. 
  • In heaven it is pleasant smelling, while in hell it is rotten smell.
  • Heaven is clean and hygienic, whereas hell is unhygienic, disorderly place
  • Heaven has gardens, whereas hell has garbage dumps and heaps of land waste.
  • Heaven has clean air, water and land. Hell is full of sewage, smoke and pollution
  • People interact positively, exchanging love and affection in heaven. But in hell, people interaction is negative with constant fights, hatred, anger, cheating, robbing and stealing.
  • In heaven, people express their differences politely and with dignity without disturbing other people. In heaven no one disturbs others physically or mentally. In the hell, people express their differences challenging others, and trying to dominate one another.
  • In heaven people try to make others happy all the time. In hell they don't care about others feelings.
  • In heaven they cooperate and help one another. In the hell they fight one another.
  • Heaven has ample places of entertainment and pleasures without disturbing anyone. In hell they have banned entertainment and pleasures.
There is no heaven or hell after death. You can make our world a heaven. Just follow the steps that should go to make this world a heaven. Reject all ideas and feelings that bring hell on our lives.
Be happy and make others happy.

Oct 9, 2013

Government publications not printed or priced high


Jul 12, 2010

വ്യവസ്ഥിതിയുടെ ഭാഗമാവാത്തതാണ് അവരുടെ കുറ്റം

കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കുറെ തെരുവ് നായ്ക്കള്‍ വിജനമായ തെരുവുകളില്‍ സന്തോഷത്തോടെ ഓടിയും ഓടിച്ചും പരസ്പരം ചാടി കളിച്ചും മറ്റും പല തരം കളികളില്‍ ഏര്‍പ്പെട്ടു പ്രഭാതം ആഘോഷിക്കുന്നത് കാണാറുണ്ട്. ഒരു കൂട്ടം നായ്ക്കളെ ഒരുമിച്ചു തെരുവില്‍ കാണുമ്പോള്‍ പേടി തോന്നാറുണ്ട്. ആക്രമിച്ചാലോ? പക്ഷെ ഇത് കാടല്ല, നഗര പ്രാന്തമാണെന്ന് അവയ്ക്ക് അറിയാം എന്ന് തോന്നുന്നു. മനുഷ്യരുമായി അധികം കളിയ്ക്കാന്‍ അവര്‍ മുതിരാറില്ല. പക്ഷെ അവര്‍ സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കുന്നത് അവരുടെ മുഖങ്ങളില്‍ വ്യക്തം. പകല്‍ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കിടന്നുറങ്ങി രാത്രി പുറത്തിറങ്ങും. ഭരിക്കാനോ സ്നേഹിക്കണോ യജമാനന്മാരും യജമാനത്തികളും ഇല്ല. അതൊന്നും അവര്‍ക്ക് ആവശ്യമുള്ളതായി തോന്നിയില്ല. ഭക്ഷണം കിട്ടിയാല്‍ പിന്നെ ഇത്തരം ജീവിതമാണ് ഇഷ്ടപ്പെടുന്നത് എന്ന് തോന്നി.

ഒരു ദിവസം അവരെ പിടിക്കാന്‍ പട്ടി പിടുത്തക്കാര്‍ വരും. അവര്‍ എവിടെ ഒളിച്ചാലും അവരെ പിടിക്കും. ആരുടേയും സ്വന്തമല്ലെങ്കില്‍ അവര്‍ സമൂഹത്തിന്റെ ശത്രുക്കള്‍ ആണ്. കൊല്ലാനാണ് വിധി. കൊല്ലുക  എന്ന് വച്ചാല്‍ ഓമനിച്ചു കൊല്ലാന്‍ പറ്റില്ല എന്ന് പട്ടിപിടുത്തക്കാര്‍ക്ക് നല്ലവണ്ണം അറിയാം. ഒരുപാട് വേദനയും മുറിവും ശരീരത്തില്‍ ഏല്‍പ്പിച്ചാലേ ഒരു ജീവി ചാവൂ. അത് കൊണ്ട് തന്നെ കൊല്ലാന്‍ വിധിക്കപ്പെട്ട മൃഗത്തിനെ വേദനിപ്പാക്കാതിരിക്കാനോന്നും അവര്‍ മിനക്കെടില്ല. തെരുവിലൂടെ കൊളുത്തിട്ടു വലിച്ചു കൊണ്ട് പോകും. കൊല്ലുക എന്നാല്‍ ജീവന്‍ കെടുത്തുക എന്നതായത്‌ കൊണ്ട് അത് കെടുത്താന്‍ ഒക്കെ ചെയ്യും.

ഒരു വ്യവസ്ഥിതിയുടെ ഭാഗമാവാത്തതായിരുന്നു ആ നായ്ക്കളുടെ കുറ്റം. വ്യവസ്ഥിതി ഏറ്റെടുക്കാത്തവരൊക്കെ അനുഭവിക്കും.

Jul 10, 2010

മനുഷ്യരാശി സാങ്കേതിക വിപ്ലവത്തിലൂടെ മുന്നോട്ട്

വിവര സാങ്കേതിക വിപ്ലവം അടുത്ത കാലത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ.

മനുഷ്യരാശിയുടെ വളര്‍ച്ചകള്‍ പലതും രക്ത രൂക്ഷിതവും അല്ലാത്തതും ആയ ജനകീയ മുന്നേറ്റങ്ങളില്‍ കൂടിയായിരുന്നു ഇതുവരെ. രാജഭരണം, കോളനിവാഴ്ച, ജന്മിത്തം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ പല വ്യവസ്ഥിതികളും ഇല്ലാതായത് അത്തരത്തിലുള്ള വിപ്ലവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിനവസാനം ഉണ്ടായ വിവരസാങ്കേതിക വിപ്ലവം ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടിരിക്കുകയാണ്.

എല്ലാരുടെ കയ്യിലും മൊബൈല്‍ ഫോണ്‍, ലോകത്തെ സര്‍വരുമായും വീട്ടിലിരുന്നു കണ്ടുകൊണ്ടു സംസാരിക്കാന്‍ കഴിയുക, ലോകത്ത് ഏറ്റവും വികസിത നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലൈബ്രറി സൌകര്യങ്ങള്‍ നമ്മുടെ നാട്ടിലും കാട്ടിലും ജീവിക്കുന്നവര്‍ക്ക് ലഭ്യമാവുക, വീട്ടിലിരുന്നു ടി.വി. യില്‍ ഇതു സിനിമയും എപ്പോ വേണമെങ്കിലും കാണാന്‍ കഴിയുക ഇതെല്ലാം ഒരു irupath വര്‍ഷം മുന്‍പ് വരെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

Nov 14, 2009

ഭൂമിക്കു ജീവനുണ്ട്

നാം എന്തിനു ജീവിക്കുന്നു?
ഒരു വലിയ ജീവിക്ക് വേണ്ടി.
ഭൂമീദേവി എന്ന ഒരു ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത്.
തമാശയല്ല. ജെയിംസ്‌ ലവ് ലോക്ക് എന്ന ഒരു ശാസ്ത്രഞ്ജന്‍ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഇത്. സിദ്ധാന്തത്തിന്റെ പേര് "ഭൂമീദേവി സിദ്ധാന്തം" എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ Gaia Hypothesis
അദ്ദേഹത്തിനെ നാസ ഒരു പഠനം ഏല്‍പ്പിച്ചതാണ് ഈ സിദ്ധാന്തത്തില്‍ കലാശിച്ചത്. അദ്ദേഹം ബഹിരാകാശത്തു നിന്ന് ഭൂമിയെ നോക്കുന്നതായി സങ്കല്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്‌, ഇത്രയും ഗ്രഹങ്ങള്‍ ഉണ്ടായിട്ടു നീലയായി കാണുന്ന ഗ്രഹം ഭൂമി മാത്രമാണല്ലോ. ഇത് ജീവനുള്ള ഗ്രഹമാണ്. ഇത് ജീവിക്കുന്ന ഒരു ജീവിയാണ്. പിന്നെ ചിന്തിച്ചപ്പോള്‍ എല്ലാം അതിനെ പിന്താങ്ങുന്ന പ്രതിഭാസങ്ങള്‍ ആണ് ഭൂമിയില്‍ നടക്കുന്നത് എന്ന് കണ്ടെത്തി.
നമ്മുടെ ശരീരം പോലെ തന്നെ ശരീരം ഉള്ള ഭീമാകാരമായ ഒരു ജീവി ആണ് ഭൂമി.
ജീവന്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ ശരീരത്തില്‍ രക്ത ചമ്ക്രണവും, താപനില നില നില്‍ക്കുന്നതും, കെമിസ്ട്രി മാറാതെ ശരീരം നില നിറുത്തുന്നതും. അത് പോലെ ഭൂമിയിലും ജീവന്‍ ഉള്ളത് കൊണ്ടാണ് ഭൂമിയില്‍ താപനിലയും, അന്തരീക്ഷത്തിലെ വായുവിന്റെ അനുപാതവും എല്ലാം സന്തുലിതാവസ്ഥയില്‍ പോകുന്നത്. ജീവന്‍ ഇല്ലാതെ ഇത് സാധ്യമല്ല. ഭൂമി വലിയ ഒരു ജീവിയാണ്.
നാം മനുഷ്യര്‍ അതിലെ സെല്ലുകളും.
നമ്മുടെ ശരീരത്തിലും അനേകം സെല്ലുകള്‍ ഉണ്ട്. ഓരോ സെല്ലും ജനിക്കുന്നു, ജീവിക്കുന്നു, പുതിയ സെല്ലുകളെ ഉണ്ടാക്കുന്നു, മരിക്കുന്നു. നാം അറിയുന്നില്ല എന്ന് മാത്രം. നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ് സെല്ലുകള്‍ ജീവിക്കുന്നത്. നാം മരിച്ചാല്‍ സെല്ലുകള്‍ മരിക്കും. സെല്ലുകള്‍ മരിച്ചാല്‍ നാമും മരിക്കും.
നമ്മുടെ ശരീരത്തിലെ ഒരു സെല്‍ ജീവിക്കണമെങ്കില്‍ അതിനു പോഷകങ്ങള്‍ മറ്റു സെല്ലുകള്‍ എത്തിക്കണം. അങ്ങിനെ എല്ലാ സെല്ലുകളും ബന്ധപ്പെട്ടു ജീവിക്കുന്നു. അത് പോലെ ഭൂമിയിലെ വിവിധ ഇനത്തിലുള്ള സെല്ലുകള്‍ ആണ് പല തരത്തില്‍ ഉള്ള ജീവികള്‍. അവയെല്ലാം പരസ്പരം ആശ്രയിച്ചാണ് കഴിയുന്നതും. ആ വലിയ ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത് എന്ന് നമുക്കറിയില്ല. ഒരുപക്ഷെ അതിനും.
ആ വലിയ ജീവിയെ ലവ് ലോക്ക് പേരിട്ടത് ഗ്രീക്ക്‌ ഭൂമീ ദേവതയുടെ പേരാണ് - ഗയ
നാം മനുഷ്യര്‍ അന്തരീക്ഷത്തിലേക്ക് ഒരുപാട് മാലിന്യങ്ങള്‍ തളളുന്നു. ആറ്റം ബോംബ്‌ പൊട്ടിക്കുന്നു. മലകള്‍ തകര്‍ക്കുന്നു. ഇതെല്ലാം ഭൂമിദേവിയുടെ ആരോഗ്യത്തെ ബാധിക്കില്ലേ? ഭൂമിദേവിക്ക് രോഗം വന്നാല്‍, മരിച്ചു പോയാല്‍ പിന്നെ നാം ബാക്കിയുണ്ടോ?
അതോ ഇതെല്ലാം ആ വലിയ ജീവിയുടെ നിലനില്‍പ്പിനു അത് തന്നെ ഉണ്ടാക്കുന്ന ഒരു പ്ലാന്‍ ആണോ? നമ്മിലൂടെ? നാം വെറും ഉപകരണങ്ങള്‍ മാത്രമല്ലേ?
പരിസ്ഥിതി ശാസ്ത്രത്തില്‍ ഇന്ന് ഈ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ട്.
ഇത് ശാസ്ത്രമാണോ ആത്മീയതയാണോ എന്ന് ജെയിംസ്‌ തന്നെ ഉറപ്പു പറയുന്നില്ല. രണ്ടുമാണ് എന്നാണു അദ്ദേഹത്തിന്റെ നിലപാട്.
ഈ വലിയ ജീവിയുടെ പ്രായം എന്താണ്. ഇതിനു സഹോദരങ്ങള്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരുമായി ഇത് ആശയ വിനിമയം നടത്തുന്നുണ്ടോ? നമുക്ക് അറിയാത്ത ഭാഷയില്‍. അങ്ങകലെ ഭൂമീദേവിയുടെ സഹോദര ഗ്രഹങ്ങള്‍ ഉണ്ടോ?
ഭൂമീ ദേവിക്ക്  കുട്ടിയുണ്ടാവുമോ? അതെങ്ങനെ സംഭവിക്കും?
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

Nov 4, 2009

വരകള്‍ സസ്യഭുക്കിന്റെയും മാംസഭുക്കിന്റെയും

"ഞാന്‍ ഇതുവരെ ഇറച്ചി തിന്നിട്ടില്ല. ചിക്കന്‍ പോലും," ഇത് പറയുമ്പോള്‍ പലരും വ്യത്യസ്തമായ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. ചിലര്‍ അങ്ങിനെ ജീവിച്ചാല്‍ ഉണ്ടാവുന്ന പോഷക കുറവിനെ കുറിച്ച് വാദിക്കാന്‍ വരും.
അപ്പൊ ഞാന്‍ പറയും, "ഇന്ത്യയില്‍ ആയിര കണക്കിന് വര്‍ഷങ്ങള്‍ സസ്യഭുക്കുകള്‍ ജീവിച്ചു. പ്രത്യകിച്ചും ബ്രാഹ്മണര്‍. അവര്‍ക്കൊന്നും പ്രത്യേകിച്ചൊന്നും പറ്റീട്ടില്ലലോ. ഒരുപാട് പട്ടന്മാരും ബുദ്ധിശാലികളും, അവരുടെ പെണ്ണുങ്ങള്‍ സുന്ദരികളും ആയിരുന്നു. പിന്നെന്താ."
ചിലര്‍ പറയും, "അതാ നല്ലത്, കുറെ രോഗങ്ങള്‍ കുറഞ്ഞു കിട്ടും. പക്ഷെ ഞങ്ങള്‍ക്ക്‌ നോണ്‍ വെജ് കഴിക്കാതിരിക്കാന്‍ പറ്റില്ല."
അപ്പൊ ഞാന്‍ പറയാറ്‌, "ഓ, ഞാന്‍ ആരോഗ്യപരമായ കാരണം കൊണ്ടല്ല വെജ് ആയത്. എനിക്ക് ജീവികളെ കൊല്ലുന്നത് ഇഷ്ടമല്ല. ഞാന്‍ കഴിക്കുന്നത് ചോരയും ചലവും ഒക്കെ ഉള്ള ഒരു ജീവി, തന്റെ ജീവന് വേണ്ടി പ്രാണ വേദന കൊണ്ട് പിടഞ്ഞിട്ടും അത് വക വയ്ക്കാതെ അതിനെ കൊന്നു എടുക്കുന്ന മാംസം എനിക്ക് ഇഷ്ടം അല്ലാത്തോണ്ടാണ്."

Nov 1, 2009

ആധാരം എഴുത്തുകാരന്‍ ആവുക

പണ്ട് ബോബനും മോളിയിലും വായിച്ചത് ഓര്‍ക്കുന്നു... "അയാള്‍ എഴുത്തു കാരന്‍ എന്ന് പറഞ്ഞത് നേരാ .. ആധാരമെഴുത്താ പണി ". ആധാരമെഴുത്തുകാരന്‍ സാഹിത്യമെഴുത്തുകാരനെകാള്‍ മോശപെട്ടവന്‍ എന്നാ ധ്വനി. ആ  ധ്വനി യും മനസ്സില്‍ കരുതി മലയാളി കഴിഞ്ഞു. ഞാനും.
എന്നാല്‍ കഴിഞ്ഞ ദിവസം ആ ധാരണ തിരുത്തി. ആധാരമെഴുത്തുകാരന്‍ തന്നെ കേമന്‍. എഴുത്തുകാരനും ആധാരമെഴുത്തുകാരനും വിവാഹം കഴിക്കാന്‍ വന്നാല്‍ രണ്ടാത്തവന് മകളെ കെട്ടിച്ചു കൊടുക്കുക. കാരണം..
എട്ടു ലക്ഷത്തിനു മേല്‍ സ്ഥല വില യുള്ള ആധാരങ്ങള്‍ എഴുതുമ്പോള്‍ എഴുത്തുകാരന്റെ കൂലി 7500 സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആഗസ്ത്‌ 2009 മുതല്‍. എന്റെ ഒരു ചങ്ങാതി പതിനേഴു ലക്ഷം വില കൊടുത്ത സ്ഥലം പതിനൊന്നു ലക്ഷം വില കാണിച്ചു കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആധാരമെഴുത്ത് കാരന്‍ വാങ്ങിയത്‌ 10750 രൂപ. സബ് രേജിസ്ട്രാര്‍ ക്ക് കൊടുക്കാന്‍ സാധാരണ നിലവിലുള്ള മുവായിരം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. ആയിരമേ കൊടുത്തുള്ളൂ. പിന്നെ സ്ഥലം അളന്നതും എല്ലാം കൂടിയാണ് ഈ തുക. രശീത്‌ ഇല്ല.

പണ്ടത്തെ പോലെ അത്ര കഷ്ടപ്പെട്ട പണിയൊന്നും അല്ല ആധാരമെഴുത്ത്‌. കമ്പ്യൂട്ടെരില്‍ എല്ലാം ഏറ്റിട്ടുണ്ടാവും. രണ്ടോ മൂന്നോ ദിവസം അര മണിക്കൂര്‍ നേരം വീതം വാങ്ങുന്നവനും വില്‍ക്കുന്നവനും ആയി സംസാരിച്ചിട്ടു അവരുടെ പേര് വിവരങ്ങള്‍ എടുക്കണം. കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യണം. അത്ര തന്നെ. കൂടിയാല്‍ എട്ടു പത്ത് പേപ്പര്‍ ചിലവാകും. രൂപ പതിനായിരം.
നികുതിയോന്നും വേണ്ട.
ദിവസം ഒരു ആധാരമെന്കിലും രേജിസ്റെര്‍ ചെയ്യാന്‍ കിട്ടാതിരിക്കില്ല. ഒരു മാസം ഇരുപതു ദിവസം രേജിസ്ട്രറേന്‍ ചെയ്‌താല്‍ മാസ വരുമാനം രണ്ട ലക്ഷം രൂപ. ആര്‍ക്കു കിട്ടും ഇത്ര വരുമാനം നാട്ടില്‍. വസ്തു ബ്രോകെര്മാര്‍ ചെയ്യുന്ന പണി പോലും ഇവര്‍ക്ക്‌ ചെയ്യേണ്ട. ഒരു ഡോക്ടര്‍ പതിനായിരം രൂപ ഉണ്ടാക്കണമെങ്കില്‍ നൂറു രോഗികളെ പരിശോധിക്കണം. ഒരു രോഗി നൂറു രൂപ കൊടുത്താല്‍. പത്തിരുപതു വര്‍ഷം പ്രവൃത്തി പരിചയം ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശമ്പളം മാസം നാല്പതോ നാല്പത്തി അയ്യായിരമോ. എന്നാല്‍ ആധാരമെഴുത്തുകാരന് ഈ വക ആള്‍ക്കാരുടെ റിസ്ക്‌ ഒന്നും ഇല്ല. ആരുടേയും അറ്റന്റന്‍സ് ബുക്കില്‍ ഒപ്പ് വയ്ക്കേണ്ട. ഒരു ബോസ്സും അയാളെ ഭരിക്കുകയും ഇല്ല. വീടിനു അടുത്തുള്ള രജിസ്റ്റര്‍ ആപ്പീസിനു മുന്നില്‍ ഒരു കട ഇടുക. ഒന്ന് രണ്ടു ആള്‍ക്കാരെയും  വയ്ക്കുക. രേജിസ്ട്രാര്‍ മുതലായ സര്‍ക്കാര്‍ "സേവകന്‍/സേവിക മാരെ" "കാണുക " ഇതൊക്കെ തന്നെ..
എന്തിനാ മലയാളികളെ കഷ്ടപ്പെട്ട് ഗള്‍ഫിലും പോയി, അല്ലെങ്കില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ ഇതൊക്കെ പഠിച്ചു വെറുതെ ജീവിതം പാഴാക്കുന്നത്. ഇവിടെ നാട്ടില്‍ സ്വര്‍ഗ്ഗം ഉള്ളപ്പോ.

Oct 24, 2009

ജീവദാനം

അവയവങ്ങള്‍ എന്നാല്‍ കൈയും കാലും ഒക്കെയാണ് ഓര്‍മ്മ വരുക. എന്നാല്‍  ആന്തരിക  അവയവങ്ങളും അവയവങ്ങള്‍ തന്നെ. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല എന്ന് മാത്രം. പിന്നെ സര്‍ക്കാര്‍ എന്നത് ബുദ്ധിയും മനസ്സും ഉള്ള ഒന്നാണ് എന്ന് പറയാന്‍ പറ്റുമോ? അതാണ്‌ വികലാംഗന് സംവരണം കൊടുക്കുമ്പോഴും ആന്തരികായവം നഷ്ടപെട്ടവന് അല്ലെങ്കില്‍ അവള്‍ക്കു സര്‍ക്കാര്‍ വക ഒന്നും കൊടുക്കാത്തത്. ഒരുപക്ഷെ ആന്തരികായവം കേടായാല്‍ അയാള്‍ മരിച്ചു പോയി എന്ന് കണക്കാക്കി ആണോ അതോ ആന്തരികായവം കേടായാലും ആധുനിക ശാസ്ത്ര വിദ്യയിലൂടെ ഒരാള്‍ക്ക്‌ ജീവിക്കാന്‍ കഴിയും എന്ന കാര്യം ഭരണ വര്‍ഗ്ഗത്തിന് ആജ്ഞാതം ആയതു കൊണ്ടാണോ എന്നറിയില്ല, അങ്ങിനെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല.

ഇന്ന് വൃക്ക, ലിവര്‍, ഹൃദയം തുടങ്ങിയ ആന്തരികായവം കേടായാല്‍ മറ്റുള്ളവരുടെ വച്ചു പിടിപ്പിക്കാന്‍ കഴിയും. കേരളത്തില്‍ രക്ത ദാനം ചെയ്യാത്തവര്‍ കുറവായിരിക്കും. കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു കേട്ടിട്ടില്ലാത്തവരും കുറവാണ്. എന്നാല്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവ ദാനത്തെ കുറിച്ചു ഒരുപാട് പേരും അജ്ഞാതരാണ്. സ്വന്തം അവയവങ്ങള്‍ പോകുമ്പോഴാണ് പലരും ഇതിനെ കുറിച്ചു മനസ്സിലാക്കുന്നത് തന്നെ.

Featured Posts

Yesterday My House shook

  A terrifying wake-up call today. I was sitting at my laptop working when a massive blast shook my entire house. For a few minutes, I had ...